ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 200 ഓളം കര്‍ഷക സംഘടനകള്‍ രാജ്യ തലസ്ഥാനത്തേക്ക് നടത്തുന്ന മാര്‍ച്ചിന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്...
ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 200 ഓളം കര്‍ഷക സംഘടനകള്‍ രാജ്യ തലസ്ഥാനത്തേക്ക് നടത്തുന്ന മാര്‍ച്ചിന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പൂര്‍ണ പിന്തുണ. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ബാവനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ തള്ളി.
കര്‍ഷകര്‍ അന്ന ദാതാക്കളാണെന്നും അവരെ ജയിലില്‍ അടയ്ക്കാന്‍ പറ്റില്ലെന്നും ആം ആദ്മി പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. കര്‍ഷക മാര്‍ച്ചിനിടെ തടഞ്ഞുവച്ച പ്രതിഷേധക്കാര്‍ക്കായി ബവാന സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കി മാറ്റണമെന്ന് തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇത് നിരസിച്ച സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും സമാധാനപരമായി പ്രതിഷേധം നടത്തുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അതിനാല്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും പറഞ്ഞു.
മാത്രമല്ല, കര്‍ഷകരാണ് ഈ രാജ്യത്തിന്റെ അന്നദാതാക്കളെന്നും അന്നദാതാവിനെ ജയിലിലടക്കുന്നത് തെറ്റാണെന്നും പാര്‍ട്ടി പറഞ്ഞു.
Key words: Kejriwal, Support, Farmers' March, Chalo Delhi
COMMENTS