ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് അഞ്ചാം തവണയും ഒഴിവാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവ...
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് അഞ്ചാം തവണയും ഒഴിവാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആവര്‍ത്തിച്ചുള്ള സമന്‍സ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) ആരോപിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇഡി കെജ്രിവാളിന് നോട്ടീസ് അയക്കുന്നത്. നേരത്തെ നാല് തവണ അയച്ച സമന്‍സിലും കെജ്രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. സമന്‍സ് നിയമവിരുദ്ധമാണെന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ആരോപണം. 'കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയാണ് മോദി ജിയുടെ ലക്ഷ്യം. തന്നെ അറസ്റ്റു ചെയ്ത് ഡല്‍ഹി സര്‍ക്കാരിനെ താഴെയിറക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്' കെജ്രിവാള്‍ പറഞ്ഞു.
എന്നാല്‍ ബിജെപിയുടെ ആഗ്രഹങ്ങള്‍ ഒന്നും സംഭവിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും എഎപി പ്രസ്താവനയില്‍ പറഞ്ഞു. കെജ്രിവാളിനെതിരായ നോട്ടീസുകളില്‍ തങ്ങളുടെ നിയമ വിദഗ്ധര്‍ പഠനം നടത്തുകയാണെന്നാണ് എഎപി നേതാക്കള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം പഞ്ചാബില്‍ ഒരു പ്രതിഷേധ പരിപാടിയില്‍ ഇന്ന് അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കുന്നുണ്ട്. നടപടി രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ചാണ് നേരത്തെയും കെജ്രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാതിരുന്നത്.
Key words: Delhi Excise Policy, ED, Kejrival
 

 
							     
							     
							     
							    
 
 
 
 
 
COMMENTS