കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ സിപിഎം പ്രാദേശിക നേതാക്കളെ ഇന്ന് വീണ്ടും ഇഡി ചോദ്യം ചെയ്യും. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ...
കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ സിപിഎം പ്രാദേശിക നേതാക്കളെ ഇന്ന് വീണ്ടും ഇഡി ചോദ്യം ചെയ്യും.
കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാറുമായും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള തൃശൂര്‍ കോപ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി കൗണ്‍സിലര്‍ മധു എന്നിവരാണ് ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരകുന്നത്.
ഇരുവര്‍ക്കും വ്യാജ പ്രമാണം ഹാജരാക്കി ബാങ്കില്‍ നിന്ന് കോടികളുടെ വായ്പ തട്ടിയവരെക്കുറിച്ച് അറിവുണ്ടെന്നാണ് ഇഡി പറയുന്നത്. എ.സി മൊയ്തീന്‍ അടക്കമുള്ള ഉന്നത സിപിഎം നേതാക്കള്‍ക്കളെയും ഇഡി ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.
Key words: Karuvannur Fraud Case, ED, Question, CPM
COMMENTS