Karnataka government announced financial help to Ajeesh's family
ബംഗളൂരു: വയനാട്ടില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. രാഹുല്‍ ഗാന്ധി എം.പിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മില്‍ സംസാരിച്ചതിനു ശേഷമാണ് വനം മന്ത്രി ഈശ്വര്‍ ഖന്ദ്ര കുടുംബത്തിന് 15 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി അജീഷിന്റെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കണ്ടിരുന്നു. കര്‍ണാടക തുരത്തിയ ആനയുടെ ആക്രമണത്തിലാണ് ഈ മാസം പത്താം തീയതി അജീഷ് കൊല്ലപ്പെട്ടത്. വീടിന്റെ മതില്‍ പൊളിച്ചെത്തിയ ആന ഇയാളെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ആനയെ ഇതുവരെ പിടികൂടാനുമായിട്ടില്ല.
Keywords: Karnataka government, Financial help, Ajeesh's family
COMMENTS