In front of Yashaswi Jaiswal's brilliant double century and Ravindra Jadeja's magic, who took five wickets, India crushed England in the second Test
രാജ്‌കോട്ട്: യശസ്വി ജയ്സ്വാളിന്റെ മിന്നുന്ന ഡബിള്‍ സെഞ്ച്വറിയുടെയും അഞ്ചു വനിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ മായാജാലത്തിനും മുന്നില്‍ ഇംഗ്‌ളണ്ടിനെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തവിടുപൊടിയാക്കി. 434 റണ്‍സിന്റെ ചരിത്ര വിജയമാണ് രോഹിത് ശര്‍മയും കൂട്ടരും സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 557 റണ്‍സ് പിന്തുടരാനിറങ്ങിയ ഇംഗ്ലണ്ട് 114 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
ജയ്സ്വാള്‍ തുടര്‍ച്ചയായ ടെസ്റ്റ് സെഞ്ചുറി ഇരട്ട നേട്ടമാണ് രാജ്‌കോട്ടില്‍ കുറിച്ചത്. ജയ്‌സ്വാള്‍ ഇരട്ട സെഞ്ചു പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് സ്‌കോര്‍ (430/4) ഡിക്ലയര്‍ ചെയ്തു.
104 റണ്‍സില്‍ നില്‌ക്കെ ശനിയാഴ്ച പരിക്കേറ്റ് പുറത്തുപോയ ജയ്‌സ്വാള്‍ തിരിച്ചെത്തിയാണ് ഇരട്ട ശതകം പൂര്‍ത്തിയാക്കിയത്. 91 റണ്‍സില്‍ നില്‌ക്കെ റണ്ണൗട്ടായ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് വീഴ്ച്ച ആരാധകര്‍ക്കു വേദനയായി.
മത്സരത്തിലെ തന്റെ രണ്ടാം അര്‍ദ്ധ സെഞ്ച്വറി നേടിയ സര്‍ഫറാസ് ഖാനുമായി ചേര്‍ന്ന് 172 റണ്‍സിന്റെ അതിവേഗ കൂട്ടുകെട്ടിലൂടെയാണ് ജയ്‌സ്വാള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന് ശക്തമായ അടിത്തറ കണ്ടെത്തിയത്. 236 പന്തില്‍ 214 റണ്‍സുമായി ജയ്സ്വാള്‍ പുറത്താകാതെ നിന്നു. 72 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും സഹിതം 68 റണ്‍സുമായി സര്‍ഫറാസ് ഖാനും പുറത്താകാതെ നിന്നു.
ഒറ്റ ഓവറില്‍ 21 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍, ജെയിംസ് ആന്‍ഡേഴ്‌സനെ തുടര്‍ച്ചയായി മൂന്നു സിക്‌സറുകളാണ് പറത്തിയത്
കൂറ്റന്‍ ലക്ഷ്യം പിന്തുടരുന്നതിനിടയില്‍, ഇംഗ്ലണ്ട് അമ്പരപ്പിക്കുന്ന തകര്‍ച്ചയാണ് നേരിട്ടത്. അവരുടെ മികച്ച ആറ് ബാറ്റര്‍മാരും പരാജയപ്പെടുന്ന കാഴ്ചയാണ് കാണാനായത്. തുടക്കം മുതല്‍ ഇംഗ്ലീഷ് ടീമിന്മേല്‍ ഇന്ത്യ ആധിപത്യം ഉറപ്പിക്കുന്നതും കാണാനായി.
ആത്മവിശ്വാസത്തിനും അഗ്രസീവ് സ്ട്രോക്ക് പ്ലേയ്ക്കും പേരുകേട്ട ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് ജോഡികളായ ക്രാളിയും ഡക്കറ്റും പ്രതിരോധ സമീപനം തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ട് മെയ്ഡന്‍ ഓവറുകള്‍ക്കു ശേഷമാണ് ആദ്യ റണ്‍സ് പിറന്നത്. ധ്രുവ് ജുറലിന്റെ അസാധാരണ അത്ലറ്റിക് പ്രദര്‍ശനം ഡക്കറ്റിന്റെ റണ്ണൗട്ടിലേക്ക് നയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെ ദുരന്തം ബാധിക്കുകയായിരുന്നു. ചായയ്ക്ക് തൊട്ടുമുമ്പ് ബുംറയുടെ ഉജ്ജ്വലമായ പന്തില്‍ ക്രാളി വീണു.
തുടര്‍ന്ന്, കുല്‍ദീപ്-ജഡേജ സഖ്യം ഇംഗ്ലീഷ് ബാറ്റിംഗ് നിരയില്‍ നാശം വിതച്ചതോടെ പിച്ച് സ്പിന്നര്‍മാരുടെ കളമായി. ജഡേജയുടെ കുത്തനെയുള്ള ടേണിംഗ് ഡെലിവറിക്ക് ഇരയായി പോപാണ് ആദ്യം പോയത്. കഴിഞ്ഞ ഇന്നിംഗ്സില്‍ ഡക്ക് സഹിച്ച ബെയര്‍ സ്റ്റോയെ ഉടന്‍ തന്നെ ജഡേജ എല്‍ ബിയില്‍ കുടുക്കി.
ഇംഗ്ലണ്ട് ബാറ്റിംഗിന്റെ നെടുംതൂണായ ജോ റൂട്ട് തുടര്‍ന്നു ബെന്‍ സ്റ്റോക്സിനൊപ്പം ഇന്നിംഗ്സ് നങ്കൂരമിടാന്‍ ശ്രമിച്ചു. പക്ഷേ, അടുത്ത എല്‍ബിഡബ്ല്യു തീരുമാനം ഇന്ത്യക്ക് അനുകൂലമായതോടെ ബെന്‍ സ്റ്റോക്‌സിന്റെ കാര്യത്തില്‍ തീരുമാനമായി. കുല്‍ദീപിന്റെ പന്ത് സ്റ്റമ്പില്‍ ക്ലിപ്പിംഗ് ചെയ്യുന്നതായി റിവ്യൂ കാണിച്ചിരുന്നു. പന്ത് ലെഗ് സ്റ്റമ്പില്‍ തട്ടുമെന്ന് റിവ്യൂവില്‍ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിന് ഒരു റിവ്യൂ നഷ്ടമാവുകയും റൂട്ടിന്റെ റിവ്യൂ അമ്പയറുടെ കോളായി കണക്കാക്കപ്പെടുകയും ചെയ്തു. ഇതോടെ ഇംഗ്‌ളണ്ട് കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.
15 പന്തില്‍ 33 റണ്‍സെടുത്ത മാര്‍ക് വുഡ് മാത്രം വാലറ്റത്ത് വെറുതേ ഒരു ഷോയ്ക്കു ശ്രമിച്ചു. ആറു ഫോറും ഒരു സിക്‌സും അടിച്ചു കലി തീര്‍ത്താണ് മാര്‍ക് വുഡ് ദുഃഖമടക്കിയത്. മാര്‍ക്കാണ് ഇംഗ്‌ളീഷ് നിരയിലെ ടോപ് സ്‌കോറര്‍.
ഇംഗ്ലണ്ടിനെ അട്ടിമറിച്ച് 2-1ന്റെ ലീഡ് നേടാന്‍ ഇന്ത്യക്ക് 40 ഓവറില്‍ താഴെ സമയമാണ് വേണ്ടിവന്നത്.
Summary: In front of Yashaswi Jaiswal's brilliant double century and Ravindra Jadeja's magic, who took five wickets, India crushed England in the second Test. Rohit Sharma and his team won a historic victory of 434 runs.
COMMENTS