ഷില്ലോങ്: മേഘാലയയില്‍ വന്‍ തീപിടിത്തം. ഷില്ലോങ് ബാര്‍ അസോസിയേഷന്‍ കെട്ടിടത്തില്‍ ഇന്നലെ രാത്രിയാണ് 10.15 ഓടെയാണ് സംഭവം. അഗ്‌നിശമന സേനയെത്തി ...
ഷില്ലോങ്: മേഘാലയയില്‍ വന്‍ തീപിടിത്തം. ഷില്ലോങ് ബാര്‍ അസോസിയേഷന്‍ കെട്ടിടത്തില്‍ ഇന്നലെ രാത്രിയാണ് 10.15 ഓടെയാണ് സംഭവം. അഗ്‌നിശമന സേനയെത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നിരവധി അഗ്‌നിശമന സേനാ വാഹനങ്ങള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തെ നിര്‍ഭാഗ്യകരമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
തീപിടിത്തത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമായതെന്നാണ് നിഗമനം. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ കെട്ടിടത്തിനുള്ളിലെ ഫര്‍ണിച്ചറുകളും രേഖകളും കത്തിനശിച്ചു.
Key words: Huge fire, Meghalaya
COMMENTS