High court order about T.P Chandrasekharan murder case
കൊച്ചി: ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളി ഹൈക്കോടതി. കേസില്‍ എല്ലാ പ്രതികളും ഈ മാസം 26 ന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി രണ്ടു പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി നടപടി റദ്ദാക്കുകയും ചെയ്തു.
2012 ലാണ് സി.പി.എമ്മില്‍ നിന്നു വിട്ട് സ്വന്തമായി പാര്‍ട്ടി ഉണ്ടാക്കിയ ടി.പി ചന്ദ്രശേഖരനെ പ്രതികള്‍ ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തിയത്. കേസില്‍ 12 പ്രതികളെ വിചാരണ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു.
ഇവരാണ് വെറുതെ വിടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ അപ്പീലും പ്രോസിക്യൂഷന്റെ അപ്പീലും കേസിലെ മറ്റ് പ്രതികളെ വെറുതെ വിട്ടതിനെതിരെ ടി.പിയുടെ ഭാര്യ കെ.കെ രമ എം.എല്‍.യുടെ അപ്പീലും പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
Keywords: High court, T.P murder case, K.K Rema MLA
COMMENTS