High court about case against Veena Vijayan
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസില്‍ അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ഹൈക്കോടതി. അന്വേഷണം തുടരണമെന്നും ഇതില്‍ ആശങ്ക എന്തിനാണെന്നും കോടതി ചോദിച്ചു.
എക്സാലോജിക് - സി.എം.ആര്.എല്‍ അന്വേഷണം തങ്ങളുടെ പേരിന് കളങ്കം വരുത്തുമെന്നും അതിനാല്‍ എസ്.എഫ്.ഐ.ഒ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്നും കാണിച്ച് കെ.എസ്.ഐ.ഡി.സി നല്കിയ ഹര്‍ജിയിലാണ് നടപടി.
തുടര്‍ന്ന് എക്സാലോജിക്കുമായുള്ള കരാറില്‍ സി.എം.ആര്.എലിനോട് വിശദീകരണം തേടിയതിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ കെ.എസ്.ഐ.ഡി.സിയോട് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ അതിന് സാവകാശം വേണമെന്നുള്ള മറുപടിയില്‍ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി വച്ചു.
അതേസമയം സി.എം.ആര്.എലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ കെ.എസ്.ഐ.ഡി.സി പ്രതിനിധിയും ഉള്ളതിനാലാണ് അവരെയും കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഒ അന്വേഷണ പരിധിയില്‍ കൊണ്ടുവന്നത്.
Keywords: High court, Veena Vijayan, KSIDC, CMRL
COMMENTS