ന്യൂഡല്‍ഹി: ബിജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി ചണ്ഡിഗഡ് മേയര്‍ സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് തന്നെ. ഇതോടെ കുല്‍ദീപ് കുമാര്‍ ചണ...
ന്യൂഡല്‍ഹി: ബിജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി ചണ്ഡിഗഡ് മേയര്‍ സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് തന്നെ. ഇതോടെ കുല്‍ദീപ് കുമാര്‍ ചണ്ഡിഗഡ് മേയറാകും.
കുല്‍ദീപിന് 20 വോട്ടെന്നും, ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 16 വോട്ടെന്നും സുപ്രീം കോടതി വിധിച്ചു. വരണാധികാരി അസാധുവാക്കിയ വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെന്ന് സുപ്രീം കോടതി കണ്ടെത്തി.
കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് വരണാധികാരിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം. ക്രിമിനല്‍ ചട്ടപ്രകാരം വരണാധികാരിക്ക് നോട്ടീസ് നല്‍കാനും സുപ്രീം കോടതി.
Key words: BJP, Chandigarh Mayor, Aam Aadmi


COMMENTS