വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വയനാട്ടില്‍ ഇടത്, വലത് മുന്നണികള്‍ ആഹ്വാ...
വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വയനാട്ടില്‍ ഇടത്, വലത് മുന്നണികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു.
അതേസമയം, കുറുവയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇക്കോ ടൂറിസം താല്‍ക്കാലിക ജീവനക്കാരന്‍ പാക്കം സ്വദേശി പോളിന്റെ മൃതദേഹം രാവിലെ പുല്‍പ്പള്ളിയില്‍ എത്തിക്കും. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റുമോര്‍ട്ടം.
20 ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ മൂന്ന് പേരാണ് വയനാട്ടില്‍ മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് വയനാട്ടില്‍ അജീഷെന്ന കര്‍ഷകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ക്കൊല്ലപ്പെട്ടത്. അജീഷിനെ കൊലപ്പെടുത്തിയ ബേലൂര്‍ മഖ്‌ന എന്ന കാട്ടാനയെ ഇതുവരെ ദൗത്യ സംഘത്തിന് പിടികൂടാന്‍ സാധിച്ചിട്ടില്ല.
Key words: Wayanad, Hartal
COMMENTS