ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ ഹിന്ദു വിശ്വാസികള്‍ക്ക് ആരാധന നടത്താനുള്ള അവകാശം നല്‍കിയ വാരാണസി ജില്ലാ കോടതി വിധിക്കെതിരെ മുസ്...
ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ ഹിന്ദു വിശ്വാസികള്‍ക്ക് ആരാധന നടത്താനുള്ള അവകാശം നല്‍കിയ വാരാണസി ജില്ലാ കോടതി വിധിക്കെതിരെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് രംഗത്ത്. നമ്മുടെ കോടതികള്‍ അത്തരം പാതയിലൂടെയാണ് നടക്കുന്നത്, ജനങ്ങള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. ഇന്നലെ നടന്ന സംഭവം നിരാശാജനകമാണ്. അവിടെ ഒരു പള്ളിയുണ്ട്. 20 കോടി മുസ്ലീങ്ങളും നീതിയെ സ്നേഹിക്കുന്ന എല്ലാ പൗരന്മാരും ഈ തീരുമാനത്തില്‍ അഗാധമായ ഞെട്ടലിലാണ്. മുസ്ലിംകള്‍(ാൗഹെശാ)െ പരിതാപകരമായ അവസ്ഥയിലാണ്. ഹിന്ദുക്കളും സിഖുകാരും വരെ ഈ തീരുമാനത്തില്‍ ഞെട്ടിപ്പോയെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡിലെ സൈഫുള്ള റഹ്മാനി പറഞ്ഞു.
'നാം ഈ തീയതിയുടെ ചരിത്ര സത്യം മനസ്സിലാക്കണം. ബ്രിട്ടീഷുകാര്‍ ഈ രാജ്യത്ത് വന്ന് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് സ്വീകരിച്ചത്. 1857-ല്‍ അള്ളാഹുവിനെ ആരാധിക്കുന്നവരും ദൈവത്തെ ആരാധിക്കുന്നവരും രാജ്യത്തിനായി ഒരുമിച്ചു നില്‍ക്കുന്നതായി അവര്‍ കണ്ടു. അതിനുശേഷം, രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും അവര്‍ക്കിടയില്‍ അകലം സൃഷ്ടിക്കാനുമായാണ് അവര്‍ പ്രവര്‍ത്തിച്ചത്.', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key words: Gyan Vyapi, Mosque, Verdict
COMMENTS