പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. മുംബൈയിലെ ബീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധ...
പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. മുംബൈയിലെ ബീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു.
സംഗീതാസ്വാദകരുടെ ഹൃദയത്തിനുളളില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ അതുല്യനായ ഗസല്‍ ഗായകനാണ് പങ്കജ് ഉദാസ്. ഉറുദു കവികളുടെ വരികള്‍ തന്റെ വേറിട്ട ശൈലിയിലൂടെ ആലപിച്ചു. 'നാം'(1986) എന്ന ചിത്രത്തിലെ 'ചിട്ടി ആയി ഹേ വതന്‍' എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് പങ്കജ് ഉദാസ് ശ്രദ്ധേയനായത്. ഈ ചിത്രത്തിന്റെ വന്‍ വിജയത്തിന് അദ്ദേഹത്തിന്റെ ഗാനം നിമിത്തമാവുകയായിരുന്നു. ഇതിന് ശേഷം നിരവധി ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി ഇറങ്ങി.
എന്നുമീ സ്വരം എന്ന മലയാള ആല്‍ബത്തില്‍ അനൂപ് ജലോട്ടക്കൊപ്പം പാടിയിട്ടുണ്ട്. നിരവധി സംഗീത പര്യാടന പരിപാടികളും അവതരിപ്പിക്കുകയും ധാരാളം ചിത്രങ്ങളില്‍ പാടുകയും ചെയ്തു. ഗസല്‍ ആലാപാനത്തിന്റെ രജതജൂബിലി പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് 2006 ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.
1951 ഏപ്രില്‍ 17ന് ഗുജറാത്തിലെ സവര്‍കുണ്ഡലയിലാണ് ഉദാസ് ജനിച്ചത്. ജ്യേഷ്ഠന്‍ മന്‍ഹര്‍ ഉദാസ് ബോളിവുഡില്‍ ഹിന്ദി പിന്നണി ഗായകനായിരുന്നു.
COMMENTS