ആലപ്പുഴ: മുഖ്യമന്ത്രി സ്ഥാനത്തിന് വനിതാസംവരണം വേണമെന്ന ചില കേന്ദ്രങ്ങളുടെ ആവശ്യത്തോട് യോജിപ്പില്ലെന്ന് മുന്‍മന്ത്രി ജി. സുധാകരന്‍. ആധാരമെഴുത...
ആലപ്പുഴ: മുഖ്യമന്ത്രി സ്ഥാനത്തിന് വനിതാസംവരണം വേണമെന്ന ചില കേന്ദ്രങ്ങളുടെ ആവശ്യത്തോട് യോജിപ്പില്ലെന്ന് മുന്‍മന്ത്രി ജി. സുധാകരന്‍. ആധാരമെഴുത്ത് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സമ്മേളനം മാവേലിക്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി. സുധാകരന്‍.
ചില വ്യക്തികളെ കണ്ടുകൊണ്ടാണ് ഇത്തരം ആവശ്യം ഉന്നയിക്കുന്നത്. മതിയായ യോഗ്യതയുളള വനിതകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ പരോക്ഷമായി വിമര്‍ശിച്ച് ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു. 'ആരാണ് ഈ ടീച്ചറമ്മ' എന്ന് ചോദിച്ച സുധാകരന്‍, ഒരു പ്രത്യേക ആള്‍ മന്ത്രി ആയില്ലെന്നുവെച്ച് വേദനിക്കേണ്ട കാര്യമൊന്നുമില്ലെന്നും നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിയാകാനുള്ള യോഗ്യതയെന്നും പറഞ്ഞിരുന്നു. പത്തനംതിട്ട തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു സുധാകരന്റെ പരാമര്‍ശം.
Key words: GSudhakaran, Women Reservation
COMMENTS