Former Maharashtra CM Manohar Joshi passed away
മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ മനോഹര്‍ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകുന്നേരം ശിവജി പാര്‍ക്കില്‍ നടക്കും.
ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യത്തെ നേതാവായിരുന്നു മനോഹര്‍ ജോഷി. 1995 മുതല്‍ 1999 വരെയാണ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭാ സ്പീക്കറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
1937 ല്‍ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ജനിച്ച മനോഹര്‍ ജോഷി 1967 ലാണ് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്. തുടര്‍ന്ന് 40 വര്‍ഷത്തോളം ശിവസേനയില്‍ പ്രവര്‍ത്തിച്ചു.
മുംബൈ മുന്‍സിപ്പല്‍ കൗണ്‍സിലര്‍, ചെയര്‍മാന്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം, മേയര്‍, എം.എല്‍.എ, എം.പി അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം.
Keywords: Manohar Joshi, Passed away, Maharashtra CM, Speaker, MLA, MP
COMMENTS