ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സീറ്റു വിഭജനവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് നേതൃത്വം യുഡിഎഫ് ഘടകകക്ഷികളുമായി നടത്തുന്ന ചര്‍ച്ചകളുടെ ഒന്നാ...
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സീറ്റു വിഭജനവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് നേതൃത്വം യുഡിഎഫ് ഘടകകക്ഷികളുമായി നടത്തുന്ന ചര്‍ച്ചകളുടെ ഒന്നാം റൗണ്ട് പൂര്‍ത്തിയായി. അഞ്ചാം തീയതി സീറ്റ് ധാരണ പ്രഖ്യാപിക്കും. സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ സംസാരിച്ചു.
ലോക്‌സഭാ സീറ്റ് ആവശ്യപ്പെടുന്നില്ലെന്നും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നു സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി.ദേവരാജനും വെവ്വേറെ ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടു.
ദേശീയ തലത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ദേവരാജന്‍ ചൂണ്ടിക്കാട്ടി. രാജ്യസഭയില്‍ കേരളത്തിനു വേണ്ടി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകുമെന്ന് ജോണും പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ഉചിതമായ അവസരത്തില്‍ ഈ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നു കോണ്‍ഗ്രസ് മറുപടി നല്‍കി.
ഇതോടെ യുഡിഎഫിലെ എല്ലാ പാര്‍ട്ടികളുമായും കോണ്‍ഗ്രസ് ആശയവിനിയമം നടത്തി. മുസ്ലിം ലീഗുമായും കേരള കോണ്‍ഗ്രസുമായും വീണ്ടും ചര്‍ച്ച നടത്തും.
Key words: UDF, Seat Agreement
COMMENTS