തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികള്‍ ആരെല്ലാമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്ന് ചേരുന്ന സംസ്ഥ...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികള്‍ ആരെല്ലാമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്ന് ചേരുന്ന സംസ്ഥാനസെക്രട്ടറിയേറ്റിലും ഉച്ചക്ക് ചേരുന്ന സംസ്ഥാനകമ്മിറ്റിയിലും സ്ഥാനാര്‍ഥികളുടെ കാര്യം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിലേക്ക് എത്തുമെന്നാണ് വിവരം.
നിലവില്‍ ആകെയുള്ള 20 സീറ്റില്‍ 11 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്. സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷം പിബി അനുമതി തേടും. ഇതിനു പിന്നാലെ 27 ന് ആയിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുക.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ വടകരയിലും ടി.എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോട്ടും മത്സരിക്കും. മന്ത്രി കെ. രാധാകൃഷ്ണന് ആലത്തൂരില്‍ മത്സരിക്കാനാണ് സാധ്യത. പൊന്നാനിയില്‍ തവനൂര്‍ എംഎല്‍എ കെ.ടി ജലീല്‍ മത്സരിച്ചേക്കും. മലപ്പുറത്ത് വി.പി സാനു, അഫ്സല് എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. ചാലക്കുടിയില്‍ സി രവീന്ദ്രനാഥിനെയാണ് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എറണാകുളത്ത് യേശുദാസ് പറപ്പള്ളി, കെ.വി തോമസിന്റെ മകള്‍ രേഖാ തോമസ് എന്നീ പേരുകള്‍ പരിഗണനയില്‍ ആണ്.
Key words: Lok Sabha, CPM Candidates, Kerala
COMMENTS