Fertilizer usage class by Amrita college students
കോയമ്പത്തൂര്‍: ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ കൊണ്ടമ്പട്ടി പഞ്ചായത്തില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി പഞ്ചായത്തില്‍ സുരക്ഷിതമായി കീടനാശിനി കൈകാര്യം ചെയ്യുന്നതിനെപ്പറ്റി വിദ്യാര്‍ത്ഥികള്‍ കര്‍ഷകര്‍ക്ക് ക്ലാസ് നടത്തി.
ശാസ്ത്രീയ പരിശീലനം ലഭിച്ചവര്‍ മാത്രമേ കീടനാശിനി പ്രയോഗം നടത്താന്‍ പാടുള്ളൂ. കോട്ട്, റബ്ബര്‍, കൈയുറകള്‍, കാലുറകള്‍, ബൂട്ട്, കീടനാശിനിയുടെ സ്വഭാവത്തിനനുസരിച്ചുള്ള മുഖാവരണം എന്നിവ ധരിച്ചു മാത്രമേ തളിക്കാന്‍ പാടുള്ളൂ. കീടനാശിനികള്‍ മുന്‍കൂട്ടി വാങ്ങി സൂക്ഷിക്കരുത്.
ആവശ്യമുള്ള സാഹചര്യത്തില്‍ ആവശ്യമുള്ള അളവില്‍ മാത്രം വാങ്ങുക. കവറിന് പുറത്തുള്ള ലേബല്‍ വായിച്ച് വിവരങ്ങള്‍ മനസ്സിലാക്കി വേണം വാങ്ങുവാന്‍ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
കീടനാശിനി ശരീരത്തിനുള്ളില്‍ ചെന്നാല്‍ നിരവധി അസുഖങ്ങള്‍ വരാനിടയാകും. ഏത് കീടനാശിനിയും വളരെ സൂക്ഷിച്ചുമാത്രമേ ഉപയോഗിക്കാവൂയെന്ന് വിദ്യാര്‍ത്ഥികള്‍ കര്‍ഷകര്‍ക്ക് മനസ്സിലാക്കിക്കൊടുത്തു.
കോളേജ് ഡീന്‍ സുധീഷ് മണലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ അബര്‍ണ, അലീന, ദേവി, ഗോകുല്‍, കാവ്യ, നന്ദന, സമിക്ഷ, അഭിരാമി, ആര്‍ദ്ര, ആതിര, ഹരി, കാശ്മീര, മരിയ, നമിത, രേഷ്മന്‍ എന്നിവരാണ് ക്ലാസ് നയിച്ചത്.
Keywords: Amrita college students, Fertilizer , Use, Farmers
COMMENTS