ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ 200 ഓളം കര്‍ഷക സംഘടനകള്‍ സമരവുമായി മുന്നോട്ട് പോകവെ നാളെ മൂന്നാം വട്ട ചര്‍ച്ചയ്ക്ക് കേന്ദ...
ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ 200 ഓളം കര്‍ഷക സംഘടനകള്‍ സമരവുമായി മുന്നോട്ട് പോകവെ നാളെ മൂന്നാം വട്ട ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറെടുക്കുന്നു.
കര്‍ഷക നേതാക്കളും കേന്ദ്രമന്ത്രിയുമായാണ് വ്യാഴാഴ്ച ചര്‍ച്ച നടക്കുക. കൃത്യമായ സമയം ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഉച്ചയ്ക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച നടത്തുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതേസമയം കണ്ണീര്‍വാതക ഷെല്ലാക്രമണം നിര്‍ത്തുന്നത് വരെ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച തുടരില്ലെന്ന് കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ പറഞ്ഞിരുന്നു.
Key words: Delhi Chalo, Farmers Strike
COMMENTS