Farmers protest day 2
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹിയില്‍ പ്രക്ഷോഭം കടുപ്പിച്ച് കര്‍ഷകര്‍. പൊലീസുമായുള്ള ഏറ്റുമുട്ടല്‍ അതിരൂക്ഷമായ സാഹചര്യത്തിലും ദില്ലി ചലോ മാര്‍ച്ചുമായി ദൃഢനിശ്ചയത്തോടെ തന്നെ മുന്നേറുകയാണ് കര്‍ഷക സംഘടനകള്‍. വായ്പ പലിശയിളവ്, താങ്ങുവില നിയമപരമാക്കല്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
മാര്‍ച്ചിനെ പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടയാന്‍ ശ്രമിച്ചതോടെ സര്‍വ സന്നാഹങ്ങളുമായി കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചു. ഇതിനു മുന്നോടിയായി കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ സ്ഥലത്തെത്തിയതോടെ അതിര്‍ത്തികളില്‍ കിലോ മീറ്ററുകളോളം നീളത്തില്‍ ട്രാക്ടറുകള്‍ നിരന്നു. ഇതോടെ ഡല്‍ഹിയില്‍ പലയിടത്തും കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഇതോടെ കര്‍ഷകരെ നേരിടാന്‍ ഹരിയാന പൊലീസ് വിന്യാസം ശക്തമാക്കി. യുദ്ധസമാനമായ പ്രതിരോധ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പലയിടത്തും ദേശീയപാതകള്‍ അടച്ചും ഗതാഗതം തടഞ്ഞുമൊക്കെയാണ് പൊലീസ് കര്‍ഷകരെ നേരിടുന്നത്.
പലയിടങ്ങളിലും പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായിട്ടുണ്ട്. പലയിടത്തും പൊലീസിന് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതകവും ലാത്തിചാര്‍ജ്ജും പ്രയോഗിക്കേണ്ടതായും വന്നു. അതേസമയം എന്തുതന്നെ തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.
Keywords: Farmers protest, Delhi, Day 2
COMMENTS