Election code violation
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എംപിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതിയുടെ ഉത്തരവ്. യുപി കോടതിയുടേതാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ഏഴു പ്രാവശ്യം സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ജയപ്രദയെ മാര്‍ച്ച് ആറിനകം അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തര്‍പ്രദേശിലെ രാംപുരിലെ കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി നിരവധി ഭാഷകളില്‍ കഴിവു തെളിയിച്ചിട്ടുള്ള നടിയാണ് ജയപ്രദ. നിരവധി അവാര്‍ഡുകളും അവരെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തില്‍ ദേവദൂതന്‍, പ്രണയം തുടങ്ങിയവയാണ് അവരുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. മലയാളത്തില്‍ ഏറ്റവും ഒടുവില്‍ കിണര്‍ എന്ന ചിത്രത്തിലാണ് അവര്‍ വേഷമിട്ടത്.
തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജയപ്രദ പിന്നീട് മറ്റ് പല പാര്‍ട്ടിയിലേക്കും അവസരത്തിനൊത്ത് മാറുന്നതായാണ് കണ്ടത്. തെലുങ്ക് ദേശം പാര്‍ട്ടിയില്‍ നിന്നും സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക് മഞ്ച്, ആര്‍.എല്‍.ഡി തുടങ്ങിയ പാര്‍ട്ടികളിലേക്ക് മാറിക്കൊണ്ടിരുന്ന ജയപ്രദ 2019 ല്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ലോക്‌സഭയില്‍ എത്തിയ ജയപ്രദ പിന്നീട് ആര്‍.എല്‍.ഡി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Keywords: Jaya Prada, UP court, Arrest, Election code violation
COMMENTS