ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഏഴാമത്തെ സമന്‍സ് അയച്ച് എന...
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഏഴാമത്തെ സമന്‍സ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫെബ്രുവരി 26 തിങ്കളാഴ്ച ഇഡിക്കു മുന്നില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഇഡി അയച്ച സമന്‍സുകള്‍ 'നിയമവിരുദ്ധം' എന്ന് കാട്ടി ഡല്‍ഹി മുഖ്യമന്ത്രി തള്ളിയിരുന്നു. ഫെബ്രുവരി 19 നായിരുന്നു ആറാമത്തെ സമന്‍സ് എത്തിയത്. വിഷയം ഇപ്പോള്‍ കോടതിയിലാണെന്നും അന്വേഷണ ഏജന്‍സി കാത്തിരിക്കണമെന്നുമാണ് അന്ന് കെജ്രിവാള് പറഞ്ഞത്.
ഇതിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. വീണ്ടും വീണ്ടും സമന്‍സ് അയയ്ക്കുന്നതിന് പകരം ഇഡി കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വേണ്ടതെന്ന് ആംആദ്മി നേരത്തെ വ്യക്തമാക്കിയിരുന്നു. സമന്‍സുകള്‍ ആവര്‍ത്തിച്ച് തള്ളുന്നത് ചൂണ്ടിക്കാട്ടി കെജ്രിവാളിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സി ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരി 17ന് നേരിട്ട് ഹാജരാകാന്‍ കെജ്രിവാളിന് കോടതി സമന്‍സ് അയച്ചിരുന്നു.എന്നാല്‍ നിയമസഭയിലെ അവിശ്വാസ പ്രമേയ നടപടിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല.
മാര്‍ച്ച് 16 ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. 2023 ഫെബ്രുവരി 14, ഫെബ്രുവരി 2, ജനുവരി 18, ജനുവരി 3, ഡിസംബര്‍ 22, 2023 നവംബര്‍ രണ്ട് എന്നീ തീയതികളിലും കെജ്രിവാളിന് സമന്‍സുകള്‍ അയച്ചിരുന്നു.
Key words: ED, Summons, Kejriwal
COMMENTS