Defamation Case: court granted bail to Rahul Gandhi
ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബി.ജെ.പി നേതാവ് അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസിലാണ് ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പുര്‍ കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്.
2018 ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുല്‍ ഗാന്ധി ബംഗളൂരുവില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ്. സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നതായി ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും കൊലപാതക കേസില്‍ പ്രതിയായ ഒരു പാര്‍ട്ടി അധ്യക്ഷന്‍ അവര്‍ക്കുണ്ടെന്നായിരുന്നു രാഹുലിന്റെ അന്നത്തെ പരാമര്‍ശം.
ഇതിനെതിരെ ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് കോടതിയെ സമീപിച്ചത്. ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചവരെ നിര്‍ത്തിവച്ച് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായിരുന്നു.
Keywords: Rahul Gandhi, Bail, Amit Shah, Sultanpur court
COMMENTS