കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.വി. മീര ഹൈക്കോടതിയില്‍. പൊലീസ് സംരക്ഷണ...
കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.വി. മീര ഹൈക്കോടതിയില്‍. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള പ്രിന്‍സിപ്പാലിന്റെ കത്ത് കിട്ടിയതിനു പിറകെ ഉടന്‍ സെക്യൂരിറ്റി ഓഫീസര്‍ക്ക് കൈമാറിയിരുന്നുവെന്നും സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്.
സര്‍വകലാശാലയുടെ സുരക്ഷാ ജീവനക്കാരും സിവില്‍ പൊലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന് ഉള്‍പ്പെടെ സഹായം ചെയ്തത് ഇവരാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
തുടര്‍ന്ന് അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കെ. എസ്. യു ഹര്‍ജി കോടതി തീര്‍പ്പാക്കാനായി മാര്‍ച്ച് ആറിലേക്ക് മാറ്റി. ക്യാംപസുകളിലെ പരിപാടികളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിന്റെ കരട് അടക്കം എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
Key words: CUSAT, University, Tragedy, Court
 

 
							     
							     
							     
							    
 
 
 
 
 
COMMENTS