കൊച്ചി: ഗുരുവായൂരില്‍ ആനകളെ മര്‍ദ്ദിച്ച പാപ്പാന്മാര്‍ക്കെതിരെ വനം വകുപ്പ് കേസ്സെടുത്തു. ഇവരുടെ ലൈസന്‍സ് റദ്ദാക്കാനും ശുപാര്‍ശയുണ്ട്. സംഭവത്ത...
ആനകളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ രണ്ട് പാപ്പാന്മാരെ സസ്‌പെന്റ് ചെയ്തിരുന്നു.
ശീവേലിക്ക് കൊണ്ടുവന്ന കൃഷ്ണ എന്ന കൊമ്പനെയാണ് പാപ്പാന്മാര്‍ ക്രൂരമായി മര്‍ദിച്ചത്. വിഷയത്തില്‍ ദേവസ്വം ചെയര്‍മാനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററോടാണ് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
രണ്ട് മാസത്തിലുള്ളില്‍ നടന്ന സംഭവമാണ് ഇതെന്നാണ് കരുതുന്നത്. എന്നാല്‍, വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനയെയാണ് ക്രൂരമായി മര്‍ദിച്ചത്. ശീവേലിക്കുള്ള ആനകളെ കെട്ടുന്ന തെക്കേ നട ശീവേലി പറമ്പിലാണ് സംഭവം. ജയലളിത നടയിരുത്തിയ കൊമ്പനാണ് കൃഷ്ണ. ഇതേ സ്ഥലത്ത് തന്നെ തളച്ചിരുന്ന ജൂനിയര്‍ കേശവന്‍ എന്ന ആനയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Key words: Cruelty, Elephants, Guruvayur, Case
COMMENTS