ബംഗളൂരു: യുകെയിലെ ഇന്ത്യന്‍ വംശജയായ പ്രൊഫസറും എഴുത്തുകാരിയുമായ നിതാഷ കൗളിനെ ഇന്ത്യയില്‍ പ്രവേശിക്കുന്നത് തടഞ്ഞതായി റിപ്പോര്‍ട്ട്. തനിക്ക് ഇ...
ബംഗളൂരു: യുകെയിലെ ഇന്ത്യന്‍ വംശജയായ പ്രൊഫസറും എഴുത്തുകാരിയുമായ നിതാഷ കൗളിനെ ഇന്ത്യയില്‍ പ്രവേശിക്കുന്നത് തടഞ്ഞതായി റിപ്പോര്‍ട്ട്. തനിക്ക് ഇന്ത്യയില്‍ പ്രവേശനം നിഷേധിച്ചുവെന്നും പിന്നീട് നാടുകടത്തിയെന്നും എഴുത്തുകാരി നിതാഷ കൗള്‍ തന്നെ അവകാശപ്പെട്ടു.
'ഭരണഘടനയും ദേശീയ ഐക്യ കണ്‍വെന്‍ഷനും' എന്ന വിഷയത്തില്‍ പ്രസംഗിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ക്ഷണിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു നിതാഷയെ അധികൃതര്‍ തടഞ്ഞത്.
വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം തനിക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചുവെന്ന് നിരവധി ട്വീറ്റുകളില്‍ നിതാഷ അവകാശപ്പെട്ടു. വിമാനത്താവളത്തില്‍ നിന്നും പിന്നീട് തിരിച്ചയയ്ക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. ആര്‍എസ്എസിനെതിരെ സംസാരിച്ചതിനാണ് തനിക്ക് പ്രവേശനം നിഷേധിച്ചതെന്നും അവര്‍ ആരോപിച്ചു.
Key words: RSS, Writer Nitasha Kaul, Deported, London

							    
							    
							    
							    
COMMENTS