CPM about foreign university issue
തിരുവനന്തപുരം: വിദേശ സര്‍വ്വകലാശാലകളെ കേരളത്തില്‍ കൊണ്ടുവരാനുള്ള തീരുമാനത്തില്‍ പുന:പരിശോധനയ്ക്ക് തയ്യാറായി സി.പി.എം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റം ഉദ്ദേശിച്ച് ബജറ്റില്‍ പ്രഖ്യാപിച്ച തീരുമാനം വിവാദമായതോടെയാണ് തീരുമാനം. വിഷയം ലോസഭാ തിരഞ്ഞെടുപ്പിനു ശേഷം പോളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്യാനാണ് തീരുമാനം.
ഇതു സംബന്ധിച്ച് സി.പി.എമ്മില്‍ ധാരണയായതായാണ് സൂചന. വിഷയത്തില്‍ ബിനോയി വിശ്വം അടക്കമുള്ള സി.പി.ഐ നേതാക്കള്‍ കടുത്ത അതൃപ്തി പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് തീരുമാനം. വിഷയം ഇടതുനയത്തിന് വിരുദ്ധമെന്നാണ് സിപിഐ നിലപാട്.
അതേസമയം സി.പി.എം നയത്തില്‍ മാറ്റമില്ലെന്നും ചര്‍ച്ച നടത്തി മുന്നോട്ടുപോകുമെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.
Keywords: Foreign university, CPM, PB, CPI
 

 
							     
							     
							     
							    
 
 
 
 
 
COMMENTS