തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെുപ്പിനുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാര്‍. തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ, തി...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെുപ്പിനുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാര്‍. തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും സ്ഥാനാര്‍ത്ഥികളാകും.
അതേസമയം, മാവേലിക്കരയില്‍ ജില്ലാ കൗണ്‍സിലിന്റെ എതിര്‍പ്പ് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തള്ളിയതോടെ സി.എ അരുണ്‍ കുമാര്‍ തന്നെ മത്സരിക്കും. സിപിഐ സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി എ അരുണ്‍കുമാറിനെ പരിഗണിക്കാതെയും ഉള്‍പ്പെടുത്താതെയുമായിരുന്നു കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നല്‍കിയത്. എന്നാല്‍ ഈ പട്ടിക പൂര്‍ണമായും തളളിയാണ് അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
സി എ അരുണ്‍ കുമാര്‍ സി പി ഐ ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ അംഗമാണ്. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗവുമാണ്. മന്ത്രി പി പ്രസാദിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമാണ്.
ഇന്ന് ചേര്‍ന്ന സി.പി.ഐ എക്‌സിക്യൂട്ടിവില്‍ സ്ഥാനാര്‍ത്ഥികളില്‍ തീരുമാനമായി. ഇനി സി.പി.ഐ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പ്രഖ്യാപനം നടത്തും.
Key words: CPI Candidate list, Lok Sabha Election
വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിപ്പട്ടികയും റെഡി
COMMENTS