ന്യൂഡല്‍ഹി: പാചകവാതക വില വര്‍ദ്ധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്. 19 കിലോയുടെ വര്‍ധനവ് ഉണ്ടാ...
ന്യൂഡല്‍ഹി: പാചകവാതക വില വര്‍ദ്ധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്. 19 കിലോയുടെ വര്‍ധനവ് ഉണ്ടായതോടെ 1924.50 രൂപ ആയിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് 1937 രൂപയായി. പുതുക്കിയ നിരക്ക് ഇന്നു മുതല്‍ നിലവില്‍ വരും.
അതേസമയം, ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
കേന്ദ്ര ബജറ്റ് ഇന്നു അവതരിപ്പിക്കാനിരിക്കെയാണ് വാണിജ്യ സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.
നവംബറില്‍ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 157.50 രൂപ കുറച്ചിരുന്നു. അതിനു മുന്‍പ് രണ്ടു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 304 രൂപയാണ് കമ്പനികള്‍ വര്‍ധിപ്പിച്ചത്.
Key words: Gas, Cylinder, Price Hike
COMMENTS