Complaint against Rajinikanth Movie Lal Salam
ചെന്നൈ: നടന്‍ രജനീകാന്തിന്റെ പുതിയ ചിത്രം ലാല്‍ സലാമിന്റെ പ്രദര്‍ശനത്തിനെതിരെ പരാതി. സാമൂഹിക പ്രവര്‍ത്തകനായ സെല്‍വമാണ് ഇതുസംബന്ധിച്ച് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
ചിത്രത്തില്‍ അഭിനയിച്ച കന്നഡ നടി ധന്യ ബാലകൃഷ്ണ നേരത്തെ തമിഴരെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചിട്ടുണ്ടെന്നും അതിനാല്‍ സിനിമ പുറത്തിറങ്ങിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും കാണിച്ചാണ് പരാതി.
രജനീകാന്തിന്റെ മകള്‍ ഐശ്വര്യയാണ് ചിത്രത്തിന്റെ സംവിധായിക. ഐശ്വര്യക്കെതിരെ കേസെടുക്കണമെന്നും പരാതിയിലുണ്ട്.
Keywords: Rajinikanth, Lal Salam, Complaint, Dhanya Balakrishna
COMMENTS