ചോറ്റാനിക്കര: പ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രത്തിലെ മകം തൊഴല്‍ ഇന്ന്. അനേകായിരങ്ങളാണ് മകം തൊഴുത് സായൂജ്യമണയാന്‍ ഇന്ന് ക്ഷേത്രത്തിലേക്ക് എത്...
ചോറ്റാനിക്കര: പ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രത്തിലെ മകം തൊഴല്‍ ഇന്ന്. അനേകായിരങ്ങളാണ് മകം തൊഴുത് സായൂജ്യമണയാന്‍ ഇന്ന് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പുലര്‍ച്ചെ ഓണക്കുറ്റിച്ചിറയില്‍ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെ മകം ചടങ്ങുകള്‍ക്ക് തുടക്കമായി. ഒന്നര ലക്ഷത്തിലധികം ഭക്തര്‍ ഇത്തവണ മകം ദര്‍ശിക്കാനെത്തുമെന്നാണ് വിലയിരുത്തല്‍. ക്ഷേത്രത്തിലെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മകം ദര്‍ശനത്തിനായി നട തുറക്കുക. ഉച്ചയ്ക്ക് ഒന്ന് മുതല്‍ മൂന്നുവരെ സ്പെഷ്യല്‍ നാദസ്വരം. രാത്രി 10.30 വരെ ഭക്തര്‍ക്ക് മകം തൊഴാന്‍ സമയം ക്രമീകരിച്ചിട്ടുണ്ട്. രാത്രി 11-ന് മങ്ങാട്ട് മനയിലേക്ക് പുറപ്പാട്ട് ഇറക്കി പൂജയ്ക്ക് ശേഷം തിരികെ ക്ഷേത്രത്തിലേക്ക്. തുടര്‍ന്ന് മകം വിളക്കിനെഴുന്നളളിപ്പ്.
സ്ത്രീകളെ പടിഞ്ഞാറെ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായെത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കും.ഉത്സവത്തോട് അനുബന്ധിച്ച് 25ന് പൂരവും 26ന് ഉത്രം ആറാട്ടും നടക്കും. 27ന് രാത്രി കീഴ്ക്കാവില്‍ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും.
Key words: Chottanikkara Makom,Kerala
COMMENTS