തിരുവനന്തപുരം: ക്ലിഫ് ഹൗസിന്റെ അവസ്ഥ പരിതാപകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശസ്തമായ ഗസ്റ്റ് ഹൗസുകളുടെ ഇപ്പോഴത്തെ അവസ്ഥ മോശമാണെന്ന...
തിരുവനന്തപുരം: ക്ലിഫ് ഹൗസിന്റെ അവസ്ഥ പരിതാപകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശസ്തമായ ഗസ്റ്റ് ഹൗസുകളുടെ ഇപ്പോഴത്തെ അവസ്ഥ മോശമാണെന്നും അതിനെ ദയാവധത്തിന് വിട്ടിരിക്കുകയാണെന്നും വ്യക്തമാക്കി മുഖ്യമന്ത്രിതന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കെട്ടിടങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെ സ്വന്തം കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ചുവച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണെന്നും വ്യക്തമാക്കി. കേരള കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കായുള്ള ഓഫീസേഴ്സ് എന്‍ക്ലേവിന്റെ ശിലാസ്ഥാപനം ആക്കുളത്ത് നിര്‍വഹിക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ എത്തിയത്.
വലിയ സൗകര്യങ്ങളോടെ താമസിക്കുന്നവരാണ് മന്ത്രിമാര്‍ എന്നാണ് സാധാരണ ജനങ്ങളൊക്കെ കണക്കാക്കുന്നതെന്നും ആ മന്ത്രിമാര്‍ താമസിക്കുന്ന ചില വീടുകളുടെ അവസ്ഥ മോശമാണെന്നും പറഞ്ഞ അദ്ദേഹം, രാവിലെ ഇടേണ്ട ഷര്‍ട്ട് ഇസ്തിരിയിട്ട് വച്ചാല്‍ കുറച്ചുകഴിയുമ്പോള്‍ അതിലേക്ക് മരപ്പട്ടിയുടെ മൂത്രം വീഴുമെന്നും പറഞ്ഞു. മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന് പേടിച്ച് വെള്ളം പോലും തുറന്ന് വയ്ക്കാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മതിയായ സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ അതിനാവശ്യമായ പണം ചെലവഴിക്കുന്നത് ദൂര്‍ത്തല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തിനും അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും കുറ്റപ്പെടുത്തി.
Key words: Pinarayi Vijayan, Cliff House
COMMENTS