Champai Soren government proves majority in Jharkhand
റാഞ്ചി: ജാര്‍ഖണ്ഡില്‍ വിശ്വാസ വോട്ട് നേടി ചംപായ് സോറന്‍ മന്ത്രി സഭ. ഭരണപക്ഷത്തിന് 47 വോട്ടും പ്രതിപക്ഷത്തിന് 29 വോട്ടുമാണ് ലഭിച്ചത്. ഭൂരിപക്ഷത്തിന് 41 എം.എല്‍.എമാരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഇതോടെ ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് - ജെ.എം.എം സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ തുടരും.
ഹേമന്ത് സോറന്‍ ഇഡി കസ്റ്റഡിയിലായതിന് പിന്നാലെ രാജിവച്ചതിനെ തുടര്‍ന്നാണ് ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതേതുടര്‍ന്നാണ് ഇന്ന് വിശ്വാസവോട്ടെടുപ്പ് നടന്നത്. ഏറെ നാടകീയമായിരുന്നു ജാര്‍ഖണ്ഡിലെ അവസ്ഥ.
ബി.ജെ.പിയുടെ ചാക്കിട്ടുപിടുത്തം ഭയന്ന് ഭരണപക്ഷ എം.എല്‍.എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. ഇതോടെ ചംപായ് സോറന്‍ സര്‍ക്കാരിന് ഇനിമുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ സാധിക്കും.
Keywords: Champai Soren, Jharkhand, Majority, BJP
COMMENTS