Central government start rice selling in Kerala
തൃശൂര്‍: കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കുറഞ്ഞ വിലയിലുള്ള അരി വില്‍പ്പന ആരംഭിച്ചു. കിലോയ്ക്ക് 29 രൂപയ്ക്കാണ് അരി വില്‍പ്പന നടത്തുന്നത്.
തൃശൂരിലാണ് കേന്ദ്രസര്‍ക്കാറിന്റെ `ഭാരത്' അരിയും പരിപ്പും വില്‍പ്പന ആരംഭിച്ചത്. നാഷണല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനാണ് വിതരണ ചുമതല.
തൃശൂരില്‍ 150 ചാക്ക് പൊന്നി അരി വില്‍പ്പന നടത്തിയതായാണ് റിപ്പോര്‍ട്ട്. മറ്റു ജില്ലകളിലേക്കും അരി വിതരണം വാഹനങ്ങളില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കേന്ദ്രത്തിന്റെ നാടകമാണിതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം.
Keywords: Central government, Rice selling, Kerala
COMMENTS