ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാ...
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ സമ്മേളനത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസ് നല്‍കുന്ന ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെ മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ് ഫീ വാങ്ങിയ അക്കൗണ്ടും മരവിപ്പിച്ചു. 210 കോടിയുടെ രൂപയുടെ കണ്ടുകെട്ടല്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ആ പണം കോര്‍പറേറ്റ് ഫണ്ടിങ് അല്ല. ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ്. 2018 -19 ലെ അദായ നികുതി വകുപ്പ് റിട്ടേണ്‍സിന്റെ പേരില്‍ തെരഞ്ഞെടുപ്പ് സമയം നോക്കിയാണ് നടപടി. ജുഡീഷ്യറിയില്‍ ആണ് കോണ്‍ഗ്രസിന് വിശ്വാസം. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തെരുവില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key words: Central Government, Bank Accounts, Congress, Ajay Maken
COMMENTS