തിരുവനന്തപുരം: സി.എം.ആര്‍ എല്ലുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ രേഖകള്‍ കൈമാറിയെന്ന് ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജ്. കരിമണല്‍ ഖനനനവുമായി ബന...
തിരുവനന്തപുരം: സി.എം.ആര്‍ എല്ലുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ രേഖകള്‍ കൈമാറിയെന്ന് ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജ്. കരിമണല്‍ ഖനനനവുമായി ബന്ധപ്പെട്ട് നടന്ന ദുരൂഹ ഇടപാടുകളുടെ രേഖകളാണ് കൈമാറിയതെന്ന് ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.
കെ.എം.എം.എല്ലിന് കുറഞ്ഞ വിലയ്ക്ക് മണല്‍ നല്‍കാന്‍ കെ.എസ്.ഐ.ഡി.സി ഇടപെട്ടു. കെ.എസ്.ഐ.ഡി സിയില്‍ ഉദ്യോഗസ്ഥരായിരുന്ന മൂന്ന് പേര്‍ വിരമിക്കലിന് ശേഷം സി എം ആര്‍ എല്‍ ഡയറക്ടമാരായി. ധാതുമണല്‍ സമ്പത്ത് കൊള്ളയടിക്കാന്‍ കെ എസ് ഐ ഡി സി കൂട്ടുനിന്നുവെന്നും ഷോണ്‍ ജോര്‍ജ്ജ് പറയുന്നു. മാത്രമല്ല, തോട്ടപ്പള്ളിയില്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കിയത് തുച്ഛമായ വിലക്കാണെന്നും 30000 രൂപ വില ഈടാക്കേണ്ടിടത്ത് ഖനനനുമതി നല്‍കിയത് 467രൂപക്കാണെന്നും ഷോണ്‍ ആരോപിച്ചു.
Key words: Shone George, CMRL, Case, BJP
COMMENTS