ന്യൂഡല്‍ഹി: ദുബായില്‍ നടന്ന ഈ വര്‍ഷത്തെ ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റുമായി ചര്‍ച്ച നടത്തുകയും ഇന...
ന്യൂഡല്‍ഹി: ദുബായില്‍ നടന്ന ഈ വര്‍ഷത്തെ ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റുമായി ചര്‍ച്ച നടത്തുകയും ഇന്ത്യ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ചെയ്തപ്പോള്‍ ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണത്തില്‍ തിളങ്ങി ബുര്‍ജ് ഖലീഫ മോദിയോടുള്ള ആദരവ് പ്രകാശിപ്പിച്ചു.
'ഭാവി സര്‍ക്കാരുകളെ രൂപപ്പെടുത്തുക' എന്ന പ്രമേയത്തിന് കീഴിലാണ് ലോക സര്‍ക്കാര്‍ ഉച്ചകോടി നടക്കുന്നത്. ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍, അന്താരാഷ്ട്ര സംഘടനകള്‍, ചിന്തകരായ നേതാക്കള്‍, സ്വകാര്യ മേഖലയിലെ നേതാക്കള്‍ എന്നിവരുമായി സംവാദം നടക്കുന്നു.
ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിയത്. ഊര്‍ജം, അടിസ്ഥാന സൗകര്യം, നിക്ഷേപം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണത്തിനായി ഇരു രാജ്യങ്ങളും 10 കരാറുകളില്‍ ഒപ്പുവച്ചു.
2018 ലെ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇത്തവണത്തെ ഉച്ചകോടിയില്‍ 10 പ്രസിഡന്റുമാരും 10 പ്രധാനമന്ത്രിമാരും ഉള്‍പ്പടെ 20 ലോക നേതാക്കള്‍ പങ്കെടുത്തു. 120-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഗവണ്‍മെന്റ് പ്രതിനിധികളും ആഗോള സമ്മേളനത്തില്‍ പങ്കെടുത്തു.
ബുധനാഴ്ച ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയുടെ മുഖ്യ പ്രഭാഷണത്തിന് മുന്നോടിയായി ചൊവ്വാഴ്ച 'ഗസ്റ്റ് ഓഫ് ഓണര്‍ - റിപ്പബ്ലിക് ഓഫ് ഇന്ത്യ' എന്ന വാക്കുകള്‍ കൊണ്ട് ബുര്‍ജ് ഖലീഫ പ്രകാശിച്ചു.
828 മീറ്ററിലധികം (2,716.5 അടി) ഉയരവും 160-ലധികം നിലകളുമുള്ള ദുബായിലെ ബുര്‍ജ് ഖലീഫ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഔട്ട്‌ഡോര്‍ ഒബ്‌സര്‍വേഷന്‍ ഡെക്കും ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രാ ദൂരമുള്ള എലിവേറ്ററും ഇവിടെയാണുള്ളത്.
Key words: Burj Khalifa,India, Narendra Modi
COMMENTS