ഫുട്‌ബോള്‍ മത്സരങ്ങളില്‍ ചുവപ്പ്, മഞ്ഞ കാര്‍ഡുകള്‍ക്ക് പിന്നാലെ നീലക്കാര്‍ഡും അവതരിപ്പിക്കുമെന്ന് ഫുട്‌ബോള്‍ നിയമനിര്‍മാണ സംഘടനയായ രാജ്യാന്ത...
ഫുട്‌ബോള്‍ മത്സരങ്ങളില്‍ ചുവപ്പ്, മഞ്ഞ കാര്‍ഡുകള്‍ക്ക് പിന്നാലെ നീലക്കാര്‍ഡും അവതരിപ്പിക്കുമെന്ന് ഫുട്‌ബോള്‍ നിയമനിര്‍മാണ സംഘടനയായ രാജ്യാന്തര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ്. മത്സരത്തില്‍ അനാവശ്യമായി ഫൗളുകള്‍ വരുത്തുകയും മാച്ച് ഓഫീഷ്യല്‍സിനോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന കളിക്കാര്‍ക്കാണ് നീല കാര്‍ഡ് ലഭിക്കുക. ഈ കാര്‍ഡ് ലഭിച്ചാല്‍ 10 മിനിറ്റ് കളത്തില്‍ നിന്നും മാറി നില്‍ക്കണം. എന്നാല്‍ ഈ നിയമം കൊണ്ടുവരുന്നതിനോട് ഫിഫയ്ക്ക് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രീമിയര്‍ ലീഗിന്റെ മുന്‍നിര മാനേജര്‍മാര്‍ ഉള്‍പ്പെടെ ഈ നീക്കത്തിനെതിരായി കടുത്ത എതിര്‍പ്പുകള്‍ അറിയിച്ചിട്ടുണ്ട്. പുതിയ കാര്‍ഡുകളും സിന്‍ ബിന്നുകളും കൊണ്ടുവരാനുള്ള വിവാദ നിര്‍ദ്ദേശങ്ങള്‍ ഉപയോഗിച്ച് ഗെയിമിന്റെ നിയമനിര്‍മ്മാതാക്കള്‍ കായികരംഗത്തെ 'നശിപ്പിക്കുമെന്ന്' പലരും മുന്നറിയിപ്പ് നല്‍കി.
വരും ആഴ്ചകളില്‍ ഗെയിമില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു വിപ്ലവകരമായ മാറ്റത്തെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകള്‍ ഇനിയും ഒഴിഞ്ഞിട്ടില്ല.
Key words: Blue Card, Football Match
COMMENTS