ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന മൂന്നു പേര്‍ക്കു കൂടി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന മൂന്നു പേര്‍ക്കു കൂടി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, കൃഷി ശാസ്ത്രജ്ഞന്‍ എം.എസ്.സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം മുന്‍ ഉപ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ എല്‍.കെ.അഡ്വാനി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂര്‍ എന്നിവര്‍ക്കും ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.
Key words: Bharat Ratna, India
COMMENTS