Bee keeping class organized by Amrita agriculture college students
കോയമ്പത്തൂര്‍: റൂറല്‍ അഗ്രിക്കള്‍ച്ചറല്‍ വര്‍ക്ക് എക്‌സ്പീരിയന്‍സിന്റെ ഭാഗമായി അമൃത കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥികള്‍ കുറുനല്ലിപാളയം പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി തേനീച്ച വളര്‍ത്തല്‍ സംബന്ധിച്ച് ക്ലാസ് സംഘടിപ്പിച്ചു.
തേനീച്ചകള്‍ പൂക്കളിലെ അമൃതിനെ തേനാക്കി മാറ്റി കൂടിലെ കോമ്പുകളില്‍ സംഭരിക്കുന്നു. ഇത്തരം തേനിനും മറ്റ് ഉല്‍പന്നങ്ങള്‍ക്കും വര്‍ദ്ധിച്ചുവരുന്ന വിപണി സാധ്യതയും തേനീച്ച വളര്‍ത്തല്‍ ഒരു ലാഭകരമായ സംരംഭമായി ഉയര്‍ന്നുവരുന്നതിന് കാരണമായി.
തേനും മെഴുകുമാണ് തേനീച്ച വളര്‍ത്തലിലൂടെ സാമ്പത്തികമായി പ്രയോജനപ്പെടുന്ന പ്രധാനപ്പെട്ട രണ്ട് ഉല്‍പന്നങ്ങള്‍. ഇവ കോസ്‌മെറ്റിക്, പോളിഷിങ്, ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുന്നു.
അപിയറി സൈറ്റ് നനവില്ലാതെ വരണ്ടതായിരിക്കണം. ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രത തേനീച്ചയുടെ പറക്കലിനെയും അമൃതിന്റെ പഴുക്കലിനെയും ബാധിക്കും. അതിനാല്‍ പ്രകൃതിദത്തമോ കൃത്രിമമോ ആയ ജലസ്രോതസ് നല്‍കണം. തേനീച്ചക്കൂടുകള്‍ മരങ്ങളുടെ തണലില്‍ സൂക്ഷിക്കാം. ഇതുകൂടാതെ തണല്‍ നല്‍കാന്‍ കൃത്രിമ ഘടകങ്ങളും ഉപയോഗിക്കാം.
തേനീച്ചകള്‍ക്ക് പൂമ്പൊടിയും അമൃതും നല്‍കുന്ന സസ്യങ്ങളെ തേനീച്ച മേച്ചില്‍, ഫ്‌ളോറേജ് എന്നു വിളിക്കുന്നു. അത്തരം സസ്യങ്ങള്‍ അപിയറി സൈറ്റിന് ചുറ്റും ധാരാളം ഉണ്ടായിരിക്കണം. അപിയറി ഉപകരണങ്ങളായ സൂപ്പര്‍ ചേംബര്‍, ബ്രൂഡ് ചേംബര്‍, തേനീച്ച വെയില്‍, സ്‌മോക്കര്‍ എന്നിവയും പരിപാടിയില്‍ പരിചയപ്പെടുത്തി.
കോളേജ് ഡീന്‍ ഡോ.സുധീഷ് മണാലില്‍, റാവെ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശിവരാജ്.പി എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. വിദ്യാര്‍ത്ഥികളായ ഐഫ, ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാര്‍വതി, കൃഷ്ണ നക്ഷത്ര, വരദ, അഭിജിത്, ശ്രീകാന്ത്, അക്ഷത്, സോന, ദീചന്യ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
COMMENTS