Atkukal Pongala, which made the capital city a center of devotion, has come to an end. At around 2.30 in the afternoon, Nivedya was held.
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഭക്തിസാന്ദ്രമാക്കിയ ആറ്റുകാല്‍ പൊങ്കാലയ്ക്കു പരിസമാപ്തി. ഉച്ചതിരിഞ്ഞു രണ്ടരയോടെ പണ്ടാര അടുപ്പിലെ പൊങ്കാലയ്ക്കു നിവേദ്യം അര്‍പ്പിച്ചതോടെ നാടെങ്ങും നിവേദ്യം നടന്നു. ഇതോടെയാണ് പൊങ്കാലയ്ക്കു സമാപ്തിയായത്.
നിവേദ്യവേളയില് വ്യോമസേനാ ഹെലികോപ്ടറുകള്‍ പുഷ്പവൃഷ്ടി നടത്തി. പ്രകൃതിയുടെ അനുഗ്രഹവര്‍ഷം പോലെ ഇടയ്ക്കു ചാറ്റല്മഴയുമുണ്ടായി. മഴ പക്ഷേ, പൊങ്കാലയ്ക്കു തടസ്സമായില്ല.
അടുത്ത വര്‍ഷവും പൊങ്കാലയ്ക്ക് എത്തുമെന്ന് ആറ്റുകാല്‍ അമ്മയ്ക്കു വാക്കുനല്കി ഭക്തര്‍ മടങ്ങാന്‍ തുടങ്ങിയതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കെ എസ് ആര് ടി സി വിവിധ കേന്ദ്രങ്ങളിലേക്കു പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. പ്രത്യേക ട്രെയിന്‍ സര്‍വീസ് റെയില്‍വേയും നടത്തുന്നുണ്ട്.
Summary: Atkukal Pongala, which made the capital city a center of devotion, has come to an end. At around 2.30 in the afternoon, Nivedya was held.
COMMENTS