ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കവടിയാര്‍ രാജകുടുംബത്തിലെ അശ്വതി തിരുന്നാള്‍ ഗൗരിലക്ഷ്മിഭായിക്ക് പത്മശ്രീ ലഭിച്ച വാര്‍ത്ത ഏറെ...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കവടിയാര്‍ രാജകുടുംബത്തിലെ അശ്വതി തിരുന്നാള്‍ ഗൗരിലക്ഷ്മിഭായിക്ക് പത്മശ്രീ ലഭിച്ച വാര്‍ത്ത ഏറെ ശ്രദ്ധേയാകര്‍ഷിച്ചിരുന്നു. കവടിയാര്‍ കൊട്ടാരത്തിലേക്ക് പത്മശ്രീ പുരസ്‌കാരം എത്തി ഒരാഴ്ചയ്ക്കുള്ളില്‍ വളരെ പ്രാധാന്യമുള്ള അടുത്ത ബഹുമതിയും കൊട്ടാരത്തിലേക്ക് എത്തിയിരിക്കുകയാണ്. ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഷെവലിയര്‍ ബഹുമതിയാണ് ഇത്തവണ എത്തിയിരിക്കുന്നത്. പൂയം തിരുനാള്‍ ഗൗരി പാര്‍വതീ ബായിയെയാണ് പുരസ്‌കാര നേട്ടം തേടിയെത്തിയത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഗൗരി പാര്‍വതീ ബായിയെ ഷെവലിയര്‍ (നൈറ്റ് ഇന്‍ ദ നാഷണല്‍ ഓര്‍ഡര്‍ ഓഫ് ദ ലീജിയണ്‍ ഓഫ് ഓണര്‍) ആയി നിയമിച്ചിരിക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് അറിയിപ്പായി ലഭിച്ചത്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഡോ. തിയറീ മാത്തൗ ആണ് കത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ ദിവസം സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
COMMENTS