Amrita college students with zero chemical fertilizer
കോയമ്പത്തൂര്‍: ഗ്രാമീണ കാര്‍ഷിക പ്രവൃത്തിപരിചയമേളയുടെ ഭാഗമായി നിരവധി പരിപാടികളുമായി അമൃത കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. സിറുകളന്തയ് പഞ്ചായത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ കര്‍ഷകര്‍ക്ക് മണ്ണിര കമ്പോസ്റ്റ് നിര്‍മ്മിച്ചു കൊടുക്കുകയും അതോടൊപ്പം അതിന്റെ പ്രാധാന്യം അവര്‍ക്ക് മനസിലാക്കിക്കൊടുക്കുകയും ചെയ്തു.
ജൈവകൃഷിക്ക് ഏറ്റവും അധികം ഉപയോഗിക്കുന്ന വളമാണ് മണ്ണിര കമ്പോസ്റ്റ്. ഇത് മിക്കവാറും മറ്റ് എല്ലാത്തരം വിളകള്‍ക്കും ഉപയോഗിക്കുന്നുമുണ്ട്. ഈ വളത്തിന്റെ നിര്‍മ്മാണഘട്ടത്തില്‍ ലഭിക്കുന്ന വെര്‍മി വാഷും നല്ലൊരു വളമാണ്.
സാധാരണയായി മണ്ണിര കമ്പോസ്റ്റ് നിര്‍മ്മിക്കുന്നത് ഒരു സംഭരണിയില്‍ അഴുകുന്ന ജൈവവസ്തുക്കളിട്ട് അതില്‍ മണ്ണിരകളെ നിക്ഷേപിച്ചാണ്. ജൈവക്കൃഷി താരതമ്യേന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ സ്വീകരിക്കാവുന്ന മാര്‍ഗമാണിത്. കോളേജ് ഡീന്‍ ഡോ.സുധീഷ് മണലില്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Keywords: Amrita college students, Fertilizer, Village, Organic
COMMENTS