കോയമ്പത്തൂര്‍ : അമൃത കാര്‍ഷിക കോളേജിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ തമിഴ് നാട്ടിലെ പൊട്ടയാണ്ടിപ്പറമ്പു പഞ്ചായത്തിലെ കര്‍ഷകര്‍ക്ക്...
കോയമ്പത്തൂര്‍ : അമൃത കാര്‍ഷിക കോളേജിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ തമിഴ് നാട്ടിലെ പൊട്ടയാണ്ടിപ്പറമ്പു പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കോഴികളില്‍ കണ്ടുവരുന്ന കഫക്കെട്ടും അതു തടയാനുള്ള മാര്‍ഗങ്ങളെയും പറ്റി ബോധവത്കരണം നടത്തി.
കൂടാതെ, ചെടികളില്‍ മൂലകത്തിന്റെ അഭാവം കൊണ്ട് കണ്ടുവരുന്ന ലക്ഷണങ്ങളെയും അവ തടയാനുള്ള മാര്‍ഗങ്ങളെപ്പറ്റിയും വിദ്യാര്‍ഥികള്‍ സംസാരിച്ചു. ചെടികളുടെ വളര്‍ച്ച മുരടിപ്പ്, ഇലകളും മുകുളങ്ങളും അകാലത്തില്‍ കൊഴിയുക, ഇലകള്‍ക്ക് മഞ്ഞനിറം തുടങ്ങിയവ മൂലകങ്ങളുടെ കുറവു ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
നാളികേര കര്‍ഷകര്‍ക്ക് അവരുടെ കൃഷിയില്‍ സംഭവിക്കാനിടയുള്ള നഷ്ടം മറികടക്കാനും അവരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള നാളികേര ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ പകര്‍ന്നു നല്‍കി. ധാന്യങ്ങളില്‍ ഉണ്ടാകുന്ന കീടങ്ങളും അവയെ എങ്ങനെ അകറ്റാം എന്നുളത്തിനെ കുറിച്ചും വിദ്യാര്‍ഥികള്‍ മാര്‍ഗനിര്‍ദേശം നല്‍കി.
മൂല്യവര്‍ദ്ധിത നാളികേര ഉത്പന്നത്തില്‍ ഒന്നായ തേങ്ങാ ബര്‍ഫി ഉണ്ടാക്കുന്ന വിധവും വിദ്യാര്‍ഥികള്‍ പരിചയപ്പെടുത്തി.
കോളേജ് ഡീന്‍ ഡോ. സുധീഷ് മണലില്‍, ഡോ. ഇനിയകുമാര്‍ എം, ഡോ.ജെ.അരവിന്ദ്, ഡോ. വിനോദിനി ഡി എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളായ നവീന്‍. എം, നീമ എസ്. നായര്‍, ഗൗരിനന്ദ.എസ്, ദേവിക ഉദയകുമാര്‍ , ഐശ്വര്യ.എന്‍.പി, ഐശ്വര്യ. എസ്, കൃഷ്ണനവമി എസ്, ശ്രേയ.വി. കെ, നവനീത് ഭാസ്‌കര്‍, അപര്‍ണ .എ.എസ്, സംഗീത പ്രിയ, എം.വി. കാവ്യ എന്നിവര്‍ പങ്കെടുത്തു.
Summary: The 4th year graduate students of Amrita Agricultural College educated the farmers of Potandiparambu Panchayat in Tamil Nadu about different issues faced by them. Information was imparted on coconut insurance scheme aimed at helping coconut farmers to overcome potential losses in their crops.
COMMENTS