Final year students of Amrita Agricultural College organized several programs in Siruvanthai Panchayat as part of Rural Work Experience Fair
കോയമ്പത്തൂര്‍: അമൃത കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഗ്രാമീണ പ്രവൃത്തി പരിചയ മേളയുടെ ഭാഗമായി സിറുകളന്തയ് പഞ്ചായത്തില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു.
വിത്ത് പരത്തുന്നതോ മണ്ണില്‍ പരത്തുന്നതോ ആയ രോഗകാരികളായ ജീവികളില്‍ നിന്നും പ്രാണികളില്‍ നിന്നും അണുവിമുക്തമാക്കുന്നതിനും അതിനായി വിത്ത് കുമിള്‍നാശിനി, കീടനാശിനി അല്ലെങ്കില്‍ ഇവ രണ്ടും കൂടിച്ചേര്‍ന്ന പ്രയോഗമായ വിത്ത് ചികിത്സയെ പറ്റി വിദ്യാര്‍ത്ഥികള്‍ കര്‍ഷകര്‍ക്ക് ക്ലാസെടുത്തു.
സസ്യ രോഗങ്ങള്‍ പടരുന്നത് തടയാനും മണ്ണിലെ പ്രാണികളെ നിയന്ത്രിക്കാനും തൈകളിലെ വരള്‍ച്ച ഒഴിവാക്കാനും മുളപ്പിക്കല്‍ മെച്ചപെടുത്താനും സഹായകമാകുന്നതാണ് പുതുതായി പകര്‍ന്ന അറിവുകള്‍.
ട്രൈകോഡര്‍മ ഉപയോഗിച്ചുകൊണ്ടുള്ള വിത്ത് ചികിത്സയെ പറ്റിയാണ് പ്രധാനമായും ക്ലാസ്സ് നല്‍കിയത്.
വിത്തില്‍ പുരട്ടിയും മണ്ണില്‍ ചേര്‍ത്തുകൊടുത്തും ഉപയോഗിക്കാവുന്നതാണ്. വിത്തില്‍ കൂടി പകരുന്ന രോഗങ്ങള്‍ക്കെതിരേ പൊടിരൂപത്തിലുള്ള ട്രൈക്കോഡര്‍മ ഒരുകിലോഗ്രാം വിത്തിന് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ ആവശ്യത്തിന് ലായനി തയ്യാറാക്കി ഒന്നുരണ്ട് മണിക്കൂര്‍ കുതിര്‍ത്തു വച്ചശേഷം ഉപയോഗിക്കാം.
ജൈവസമ്പുഷ്ടമായ മണ്ണില്‍ എളുപ്പം പ്രവര്‍ത്തിക്കാനും നിലനില്ക്കാനുമുള്ള കഴിവ് ഈ കുമിളിനുണ്ട്. കോളേജ് ഡീന്‍ ഡോ. സുധീഷ് മണലില്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Summary: Final year students of Amrita Agricultural College organized several programs in Siruvanthai Panchayat as part of Rural Work Experience Fair. Students conducted classes for farmers on seed treatment. The new knowledge will help prevent the spread of plant diseases, control soil insects, avoid drought in seedlings and improve germination.
COMMENTS