തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തകേരളത്തെ ഭാരത് ബന്ദ് ബാധിക്കില്...
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തകേരളത്തെ ഭാരത് ബന്ദ് ബാധിക്കില്ല. രാജ്ഭവനും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും ഉപരോധിക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേര്‍ന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് നാല് മണിവരെ ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലുവരെ രാജ്യത്തെ പ്രധാന റോഡുകളില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം സംഘടിപ്പിക്കും. അതേസമയം കേരളത്തെ ഭാരത് ബന്ദ് ബാധിക്കില്ല. കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കടയടപ്പോ പണിമുടക്കോ ആരും പ്രഖ്യാപിച്ചിട്ടില്ല.
കർഷക സമരത്തോട് അനുബന്ധിച്ച് കേന്ദ്രമന്ത്രിമാരും കർഷക സംഘനടകളും തമ്മിൽ നടത്തിയ ചർച്ച പരാജയം. ഇന്നലെ രാത്രി വൈകിയും ചർച്ച നർന്നിരുന്നിരുന്നെങ്കിലും സമവായത്തിലേക്ക് എത്താനായില്ല. ഞായറാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് എഎൻ ഐ റിപ്പോർട്ട് ചെയ്തു.
Key words: Bharat Bandh, Kerala, Kissan Union
COMMENTS