Actress Trisha file defamation case against AIADMK leader AV Raju
ചെന്നൈ; തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ അണ്ണാ ഡി.എം.കെ മുന്‍നേതാവിനെതിരെ മാനനഷ്ടക്കേസ് നല്‍കി നടി തൃഷ. അണ്ണാ ഡി.എം.കെ മുന്‍നേതാവ് എ.വി രാജുവിനെതിരെയാണ് കേസ്. പരസ്യമായി ക്ഷമാപണം നടത്തണമെന്നും തനിക്കെതിരായ പരാമര്‍ശവും വീഡിയോകളും റിപ്പോര്‍ട്ടുകളും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ട് രാജുവിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
അണ്ണാ ഡി.എം.കെ മുന്‍ എം.എല്‍.എ വെങ്കിടാചലത്തിനെതിരെ നടത്തിയ പരാമര്‍ശത്തിലാണ് രാജു തൃഷ അടക്കമുള്ള നടിമാര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. എം.എല്‍.എമാരെ കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തിലാണ് തൃഷ അടക്കമുള്ള നടിമാരെയും വെങ്കിടാചലത്തെയും ബന്ധപ്പെടുത്തി സംസാരിച്ചത്. ഇതിനെതിരെയാണ് തൃഷ രംഗത്തെത്തിയത്.
Keywords: Trisha, AIADMK leader AV Raju, Defamation case
COMMENTS