Actress Poonam Pandey about her death news
മുംബൈ: താന്‍ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി നടി പൂനം പാണ്ഡെ. കഴിഞ്ഞ ദിവസം താന്‍ മരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണെന്നാണ് നടി അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് നടി സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് മരിച്ചുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
രോഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കാന്‍ വേണ്ടിയാണ് വ്യാജവാര്‍ത്ത സൃഷ്ടിച്ചതെന്നും നടി പറയുന്നു. ലൈവില്‍ വന്നാണ് നടി ഇതേക്കുറിച്ച് സംസാരിച്ചത്. ഒരുപാട് സ്ത്രീകളുടെ ജീവിതം ഈ രോഗം കവര്‍ന്നിട്ടുണ്ടെന്നും മറ്റു കാന്‍സറിനെപ്പോലെ തന്നെ ഇതും തടയാമെന്നും അവര്‍ പറഞ്ഞു.
എച്ച്.പി.വി വാക്‌സിനെടുക്കുക, കൃത്യമായ മെഡിക്കല്‍ പരിശോധന നടത്തുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാമെന്നും എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാകണമെന്നും അവര്‍ പറഞ്ഞു.
Keywords: Poonam Pandey, Death news, Cervical Cancer
COMMENTS