ചെന്നൈ: ബിജെപിയില്‍ നിന്നും രാജിവെച്ച നടി ഗൗതമി എഐഎഡിഎംകെയില്‍ ചേര്‍ന്നു. ബിജെപിയുമായുള്ള 27 വര്‍ഷത്തെ ബന്ധം അടുത്തിടെയാണ് ചില തര്‍ക്കത്തിന്...
ചെന്നൈ: ബിജെപിയില്‍ നിന്നും രാജിവെച്ച നടി ഗൗതമി എഐഎഡിഎംകെയില്‍ ചേര്‍ന്നു. ബിജെപിയുമായുള്ള 27 വര്‍ഷത്തെ ബന്ധം അടുത്തിടെയാണ് ചില തര്‍ക്കത്തിന്റെ പേരില്‍ ഗൗതമി അവസാനിപ്പിച്ചത്. എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു ഗൗതമിയുടെ എഐഎഡിഎംകെ പ്രവേശനം.
വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചതായിരുന്നു ഗൗതമിയെ കടുത്ത തീരുമാനങ്ങളിലേക്ക് നയിച്ചത്. രാജിക്കത്തില്‍ ഗൗതമി ആരോപിച്ചിരുന്നു.
Key words: Gauthami, AIADMK, BJP
COMMENTS