Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് വിഷയത്തിലെ അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കേസില്‍ നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
കേസില്‍ അന്വേഷണം നടത്തിയ ജില്ലാ സെഷന്‍സ് ജഡ്ജിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്നും അതിജീവിതയ്ക്ക് പകര്‍പ്പ് നല്‍കരുതെന്നും കേസിലെ പ്രധാന പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അഥവാ കൊടുക്കുകയാണെങ്കില്‍ തനിക്കും പകര്‍പ്പ് ലഭിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ഹൈക്കോടതി തള്ളി.
Keywords: High court, Actress attacked case, Memory card
COMMENTS