Actor Sudev Nair got married
തൃശൂര്‍: നടന്‍ സുദേവ് നായരും മോഡല്‍ അമര്‍ദീപ് കൗറും വിവാഹിതരായി. ഗുരുവായൂരില്‍ വച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
പാലക്കാട് സ്വദേശിയായ സുദേവ് നായര്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. അനാര്‍ക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി മാമാങ്കം, വണ്‍, പത്തൊന്‍പതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഗുജറാത്ത് സ്വദേശിനിയായ അമര്‍ദീപ് കൗര്‍ അറിയപ്പെടുന്ന മോഡലാണ്.
Keywords: Sudev Nair. Marriage, Amardeep Kaur
COMMENTS